കോഴിക്കോട്: സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചുവരുന്ന ജൻ അഭിയാൻ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ തൊഴിൽ സേവന രംഗത്തുള്ള നിർധനർക്കാ താങ്ങാകുന്ന ആസ്‌ട്രോപ്പ് ഡയറക്ടർമാരായ നോറിൻ സാമുവൽ, അമൽ പി മോഹൻ, അബിൻരാജ് പാറക്കൽ എന്നിവരെ ഡോക്ടർ ബി ആർ അംബേദ്കർ മെമ്മോറിയൽ എജുക്കേഷണൽ അവാർഡായ 10001 രൂപയും പ്രശസ്തി പത്രവും നൽകി ആദരിക്കുന്നു.
ഒക്ടോബർ 14 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സ്‌പോർട്‌സ് കൗൺസിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അവാർഡ് നൽകി ആദരിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ രാമദാസ് വേങ്ങേരി, മനോജ് കാരന്തൂർ, പ്രിയ കാട്ടങ്ങൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.