കോഴിക്കോട്:ജില്ലയിലെ ഫുട്‌ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫുട്‌ബോൾ ലവേഴ്‌സ് അസോസിയേഷൻ ഓഫ് കോഴിക്കോട് പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനു സ്വീകരണം ഒരുക്കുന്നു. 14 നു ശനി വൈകീട്ട് 3.30 കെ പി കേശവ മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സ്‌പോർട്‌സ് ലേഖകനും പ്രസ്സ് ക്ലബ് പ്രസിഡന്റുമായ കമാൽ വരദൂർ
ഫുട്‌ബോൾ മേഖലയിലുള്ള ആശങ്കകളും നിർദേശങ്ങളും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു
സ്‌പോർട്ട്‌സ് മേഖലയിലുള്ള പ്രമുഖരും ജില്ലയിലെ ക്ലബ് അക്കാഡമി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും.ജില്ലയിലെ ഫുട്‌ബോൾ മേഖലയിൽ ഉള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
