മാധ്യമങ്ങൾ വികസനത്തിന് നേരെ പോലും മുഖം തിരിക്കുന്നു

മാധ്യമങ്ങൾ വികസനത്തിന് നേരെ പോലും മുഖം തിരിക്കുന്നു

തലശ്ശേരി: കാലഘട്ടം ആവശ്യപ്പെടുന്ന പ്രവൃത്തികളല്ല, മാധ്യമങ്ങൾ പലതും വർത്തമാനകാലത്ത് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന ്‌ജോൺ ബ്രിട്ടാസ് എം.പി.അഭിപ്രായപ്പെട്ടു
കോടിയേരി – സി.എച്ച് അനുസ്മരണത്തോടനുബന്നിച്ച് സി.പി.എം.തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ‘ചിരസ്മരണ ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. കേരളത്തിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളോട് പോലും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മാധ്യമങ്ങൾ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും പ്രചാരകരായി പലപ്പോഴും മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടിമാക്കൂൽ ശ്രീനാരായണ മഠത്തിൽ നടന്ന പരിപാടിയിൽ വി.എം.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.എൻ.സുകന്യ, സി.കെ.രമേശൻ, കാരായി ചന്ദ്രശേഖരൻ, സി.സോമൻ, എൻ.സി. ഉല്ലേഖ് സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *