തൃശൂർ:വൈദ്യരത്നം ഗ്രൂപ്പ് ‘ വൈദ്യരത്നം ദിനം’ ആചരിച്ചു. ചുവന്നമണ്ണ് യൂണിറ്റിൽ സൗജന്യമായി സ്ത്രീരോഗ മെഡിക്കൽ ചെക്ക് അപ്പും, ജനറൽ ചികിത്സാ ക്യാമ്പും നടത്തി. കെ.എഫ്.ആർ.ഐ.ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് ഉദ്ഘാടനം നിർവഹിച്ചു. വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഇ.ടി. യദു നാരായണൻ മൂസ്സ് അദ്ധ്യക്ഷനായി. മുതിർന്ന ഔഷധവിതരണക്കാരെ വൈദ്യരത്നം ഗ്രൂപ്പ് എച്ച്.ആർ. ഹെഡ് രമേശൻ പി.ടി. ആദരിച്ചു. ഔഷധ കിറ്റ് വിതരണം സെന്റ് ജോസഫ് പള്ളി വികാരി ഫാ.ആന്റോസ് എലുവത്തിങ്കൽ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ബിജോയ്, വൈദ്യരത്നം ഗ്രൂപ്പ് ചീഫ് മാനേജർ ഓപ്പറേഷൻസ് ഡോ. ശ്രീലാൽ എ.എം., ചുവന്ന മണ്ണ് യൂണിറ്റ് ഹെഡ്ഡ് പി.ജിത്തു എന്നിവർ സംസാരിച്ചു.