സിനിമാ മേഖലയിലെ നേരും നെറിയും തിരിച്ചു പിടിക്കണം – കെ.പി.രാമനുണ്ണി

കോഴിക്കോട്: മിമിക്രി എന്ന കലാരൂപം മുഖ്യധാരയിലേക്ക് കൊണ്ട് വന്നതിൽ പ്രമുഖനാണ് ആലപ്പി അഷ്‌റഫ് എന്ന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി പറഞ്ഞു. പ്രേം നസീർ സാസ്‌കാരിക വേദിയുടെ പ്രേംനസീർ പുരസ്‌കാരം ആലപ്പി അഷ്‌റഫിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേം നസീർ, സത്യൻ, മധു ഉൾപ്പെടെയുള്ള നടൻമാർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ തിരികെ പിടിക്കണം. ലളിത ജീവിത മനോഗതവും, നിർമ്മാതാവിന് നഷ്ടം വന്നാൽ സഹായിക്കുന്ന രീതിയും പ്രേംനസീറിനുണ്ടായിരുന്നു. പ്രേം നസീറിന്റെ വിശുദ്ധി തിരിച്ചറിയണം. സിനിമ രംഗത്ത് നേരും, നെറിയും തിരിച്ച് പിടിക്കണമെന്നദ്ദേഹം കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *