പ്രേം നസീർ പുരസ്‌കാരം ആലപ്പി അഷ്‌റഫിന് സമ്മാനിച്ചു

കോഴിക്കോട്:പ്രേം നസീർ സാംസ്‌കാരിക കലാവേദിയുടെ പ്രേം നസീർ പുരസ്‌കാരം ആലപ്പി അഷ്‌റഫിന്, എഴുത്തുകാരൻ കെ.പി.രാമനുണ്ണി സമ്മാനിച്ചു. സാംസ്‌കാരിക വേദി പ്രസിഡണ്ട് പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായിരുന്നു. ആർ.തങ്കരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.ബാലൻ, ജെയിംസ്, ഡോ.കെ.മൊയ്തു,ഭാസി മലാപ്പറമ്പ് ആശംസകൾ നേർന്നു. ബിനു വണ്ടൂർ, ബിജു ഇരിണാവ്, കണ്ണൂർ ഷെരീഫ്, ഒ.പി.ചന്ദ്രൻ, നസീറലി കുഴിക്കാടൻ, റിഷാൽ എൻഷിറാസ്, സുമതി വാരിയർ, വിജയൻ ഗുരിക്കൾ, ലബീബ് പുളിക്കൽ എന്നിവർക്ക് പുരസ്‌കാരം നൽകി. കെ.ബീരാൻകോയ, എൻ.സി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *