മാഹി: നാഗാസാക്കി ദിനത്തിന്റെ ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ഗവ: എല്‍.പി.സ്കൂള്‍ പള്ളൂര്‍ നോര്‍ത്ത് യുദ്ധ വിരുദ്ധ രംഗഭാഷ്യമൊരുക്കി. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സ്ഥൈര്യമാര്‍ന്ന മുദ്രാവാക്യവുമായി ലിറ്റില്മാനും ഫാറ്റ് ബോയിയും വിതച്ച ദുരിതം പ്രതീകാത്മകമായി കുട്ടികള്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി.
നാഗാസാക്കി-ഹിരോഷിമ ആറ്റംബോംബ് ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായവര്‍ കഥാപാത്രങ്ങളായി അരങ്ങിലെത്തി. ഹെഡ്മിസ്ട്രസ് റീന ചാത്തമ്പള്ളി സമാധാന സന്ദേശം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി. സജീന്ദ്രന് അധ്യക്ഷത വഹിച്ചു. ടി.പി ഷൈജിത്ത് സ്വാഗതവും ആര്.രൂപ നന്ദിയും പറഞ്ഞു. സുഡാക്കി കൊക്കുകളുമായി മുഴുവന്‍ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.