തങ്ങളെ കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലുമാക്കി; ട്വീറ്റ് ചെയ്ത് തുഷാര്‍ ഗാന്ധിയും ടീസ്റ്റയും

തങ്ങളെ കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലുമാക്കി; ട്വീറ്റ് ചെയ്ത് തുഷാര്‍ ഗാന്ധിയും ടീസ്റ്റയും

മുംബൈ: ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയുടെ ഭാഗമായ നിശബ്ദ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോയ മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ പോലിസ് കസ്റ്റഡിയിലെടുത്തെന്നും ടീസ്റ്റ സെതല്‍വാദിനെ വീട്ടില്‍ തടഞ്ഞുവെച്ചെന്നും ആരോപണം. കസ്റ്റഡിയിലെടുത്ത തുഷാര്‍ ഗാന്ധിയെ പിന്നീട് പോലിസ് വിട്ടയയ്ച്ചു. സാന്റാ ക്രൂസ് പോലിസാണ് തുഷാറിനെ കസ്റ്റഡിയിലെടുത്തത്. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തന്നെ തടഞ്ഞതെന്ന് തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ടീസ്റ്റ സെതല്‍വാദിനെ വീട്ടില്‍ തടഞ്ഞുവെച്ചെന്ന് ഇവര്‍ ആരോപിച്ചു. ടീസ്റ്റ സെതല്‍വാദിനെ പരിപാടിയില്‍ പങ്കെടുക്കാനും അനുവദിച്ചില്ല. മുംബൈ ജൂഹുവിലെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും 20ഓളം പോലിസുകാര്‍ വീട് വളഞ്ഞെന്നുമായിരുന്നു ടീസ്റ്റയുടെ ആരോപണം. രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. നിശബ്ദ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനെതിരേ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നതായി പോലിസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *