ഡ്യൂറന്‍ഡ് കപ്പ്; ബംഗ്ലാദേശ് ആര്‍മിക്കെതിരെ ഈസ്റ്റം ബംഗാളിന് സമനില

ഡ്യൂറന്‍ഡ് കപ്പ്; ബംഗ്ലാദേശ് ആര്‍മിക്കെതിരെ ഈസ്റ്റം ബംഗാളിന് സമനില

കൊല്‍ക്കത്ത: 2023 ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ബംഗ്ലാദേശ് ആര്‍മിയും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരം സമനില. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോള്‍ നേടി. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നുവെങ്കിലും അവസാനം സമനിലയില്‍ കുരുങ്ങുകയായിരുന്നു.

ഈസ്റ്റ് ബംഗാളിനായി ഹാവിയര്‍ സിവിയേരോ, സോള്‍ ക്രെസ്പോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സഹരിയാര്‍ ഇമോണ്‍, മേരജ് പ്രധാന്‍ എന്നിവര്‍ ബംഗ്ലാദേശ് ആര്‍മിയ്ക്ക് വേണ്ടി വലകുലുക്കി.

ആദ്യപകുതിയില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ രണ്ട് ഗോള്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ നിഷു കുമാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബംഗ്ലാദേശ് ആര്‍മി രണ്ട് ഗോളുകള്‍ നേടി സമനില സ്വന്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *