കോഴിക്കോട്: കൃഷിവകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഓണത്തിന്’ ഒരു മുറം പച്ചക്കറി ‘ പദ്ധതിയുടെ ഭാഗമായി 50 കുടുംബങ്ങൾക്ക് പച്ചക്കറി വിതരണം നടത്തി.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ എം സി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
സുബൈർ കൊളക്കാടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദിനേശൻ തുവ്വശ്ശേരി,കെ പി അബൂബക്കർ, എൻ. സുദർശകുമാർ,എ. പി.അബൂബക്കർ,എന്നിവർ സംസാരിച്ചു. കെ വിജയൻ, എം. കെ രതീഷ് , വിജയകുമാർ.കെ,എ. അനീഷ്‌കുമാർ എം. കെ, സുനിൽകുമാർ പി. ശ്രീനിവാസൻ.പി, പ്രദീപ് കുമാർ, വീരമണി, എസ്. പ്രേമൻ, എ. മനോജ് കുമാർ, മോഹൻദാസ്, ശങ്കരനാരായണൻ, എന്നിവർ പങ്കെടുത്തു.