പറന്നുയര്‍ന്നതിന് പിന്നാലെ പുക; കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പറന്നുയര്‍ന്നതിന് പിന്നാലെ പുക; കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്.

അരമണിക്കൂറോളം നേരം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ഈ വിമാനത്തിലുണ്ടായിരുന്ന 170 ഓളം യാത്രക്കാരെ ദുബൈയില്‍ നിന്നും വന്ന മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *