യു.കെ കുമാരനൊപ്പം വായനാനുഭവം പങ്കുവെച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും

യു.കെ കുമാരനൊപ്പം വായനാനുഭവം പങ്കുവെച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും

മാഹി: ചാലക്കര എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ പ്രസിദ്ധ സാഹിത്യകാരന്‍ യു.കെ കുമാരനൊപ്പം വിദ്യാര്‍ഥികളും രക്ഷിതാക്കളും വായനാനുഭവം പങ്കുവെച്ചു. പത്താം തരം മലയാള പാഠപുസ്തകത്തിലെ യു.കെ കുമാരന്റെ ‘ഓരോ വിളിയും കാത്ത് ‘ എന്ന കഥയുടെ വായനാനുഭവമാണ് കഥാകാരനൊപ്പം പങ്കുവെച്ചത്. ‘വീട് സംസാരിക്കുന്നു’എന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സതി എം. കുറുപ്പ്, വൈസ് പ്രിന്‍സിപ്പല്‍ വി.പി മോഹനന്‍, മാഹി എം.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അധ്യാപിക നിശാറാണി എന്നിവര്‍ സംസാരിച്ചു. കഥയുടെ ഏകപാത്ര നാടകം മലയാളം അധ്യാപിക സീന സന്തോഷ് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. മാതൃത്വത്തിന്റെ മഹിമ വിളിച്ചോതുന്ന കവിത അധ്യാപികയായ ശാരി കൃഷ്ണ ആലപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *