തലശ്ശേരി: പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളേജ് അറബിക് വിഭാഗം അധ്യാപകന്‍ പി.പി ഷഫീഖ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ‘കേരളത്തിലെ മദ്രസ വിദ്യഭ്യാസവും അറബി ഭാഷയ്ക്കും സംസ്‌കാരത്തിനും അതിന്റെ സംഭാവനകളും’ എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുന്‍ മേധാവിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അലി നൗഫലിന്റെ മേല്‍നോട്ടത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
നേരത്തെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് എംഫിലും പൂര്‍ത്തിയാക്കിയിരുന്നു. മമ്പറം മൈലുള്ളി മെട്ട സ്വദേശിയാണ്. പാറാലിലാണ് താമസം. പൊയനാട് മാപ്പിള എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പരേതരായ എന്‍.സി മുഹമ്മദ് മാസ്റ്ററുടെയും പി.പി ഹലീമയുടെയും മകനാണ്. ഭാര്യ: തലശ്ശേരി ഗോപാല്‍ പേട്ട ജി.എല്‍.പി സ്‌കൂള്‍ അധ്യാപിക ഷമീന. പി.