ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല, എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു: എ.എന്‍ ഷംസീര്‍

ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല, എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു: എ.എന്‍ ഷംസീര്‍

ശാസ്ത്രാവബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെ മതവിരുദ്ധമാകും?

തിരുവനന്തപുരം: തന്റെ വിവാദ പ്രസ്താവന ആരുടെയും മത വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു വിശ്വാസ സമൂഹത്തിനും എതിരല്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. താനായിട്ട് പറഞ്ഞ കാര്യങ്ങള്‍ അല്ല ഇതെന്നും മതവിശ്വാസിയെ വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് ഭരണഘടനാപരമാണ്. താന്‍ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകള്‍ പറയുന്നത്.തനിക്ക് മുന്‍പും ആളുകള്‍ ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ട്.അതേ താനും പറഞ്ഞിട്ടുള്ളൂ എന്നും തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല. തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്. വിശ്വാസി സമൂഹത്തിന് താന്‍ എതിരല്ല. നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ശാസ്ത്രബോധം വളര്‍ത്തണമെന്ന ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്പീക്കര്‍.
സുകുമാരന്‍ നായര്‍ക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ട്. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇത്തരം ക്യാംപെയിനില്‍ നിന്ന് പിന്മാറണമെന്നും എനിക്ക് മുമ്പ് പലരും ഇത് പറഞ്ഞിട്ടുണ്ട്. അതേ ഞാനും പറഞ്ഞിട്ടുള്ളൂ എന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *