അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; അസഫാക് മുമ്പും പീഡനക്കേസില്‍ പ്രതി

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; അസഫാക് മുമ്പും പീഡനക്കേസില്‍ പ്രതി

കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ അതിക്രൂര ബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത സംഭവത്തിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസില്‍ പ്രതി. 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ ജയിലിലായിരുന്നു. 2018 ല്‍ ഇയാളെ ഗാസിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീന്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാന്‍ കഴിയാതെ പോയതില്‍ അതിയായ ദുഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും സാക്ഷി താജുദ്ദീന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *