​ഗിയർ മാറ്റുന്നതിനിടെ പാമ്പിനെ കണ്ടു; ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

​ഗിയർ മാറ്റുന്നതിനിടെ പാമ്പിനെ കണ്ടു; ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കോട്ടയം: പാമ്പ് കയറിയതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ലോറി അപകടത്തിൽ പെട്ടു. ​ഗിയർ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ പാമ്പിനെ കണ്ടത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ലോറി സമീപത്തെ ഒരു മതിലിലേക്ക് ഇടിച്ചുകയറി മറിഞ്ഞു.

കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപം തിങ്കളാഴ്ച രാവിലെ 9.15-ഓടെയാണ് അപകടം. വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി.

അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ലോറി ഇടിച്ചുമറിഞ്ഞയുടന്‍ തന്നെ പാമ്പും വാഹനത്തില്‍നിന്ന് പുറത്തുകടന്ന്‌ സമീപപ്രദേശത്തേക്ക് കയറിപ്പോയി.

Share

Leave a Reply

Your email address will not be published. Required fields are marked *