ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നു, ക്യാപ്റ്റനായി, സഞ്ജുവും ടീമിൽ

ബുംറ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നു, ക്യാപ്റ്റനായി, സഞ്ജുവും ടീമിൽ

മുംബൈ: ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി പേസർ ജസ്പ്രീത് ബുംറ. പത്ത് മാസങ്ങൾക്ക് ശേഷമാണ് ബുംറ ടീമിലെത്തുന്നത്. ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിച്ച ബുംറയാണ് ടീം കാപ്റ്റനും. തിങ്കളാഴ്ചയാണ് അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. മറ്റ് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു.ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ.

സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ജിതേഷ് ശർമ, റിങ്കു സിങ്, തിലക് വർമ എന്നിവരെല്ലാം ടീമിലുണ്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളുടെയും വേദി ഡബ്ലിനാണ്. ഓഗസ്റ്റ് 18, 20, 23 തീയതികളിലാണ് മത്സരങ്ങൾ.

2022 സെപ്റ്റംബറിൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലേക്ക് പോയ ബുംറ ബെം​ഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു.2023 ഏകദിന ലോകകപ്പിൽ ബുംറ കളിക്കുമെന്ന് ഉറപ്പായി. ബുംറ കൂടി ടീമിലെത്തിയാൽ അത് ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകൾക്ക് ഊർജ്ജം പകരും. വരുന്ന ഏഷ്യാ കപ്പിലും ബുംറ കളിച്ചേക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *