മണിപ്പൂര്‍ കലാപം കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാര്‍ ശക്തികളുടെയും സൃഷ്ടിയാണ്. അടുത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള ദുഷ്ടലാക്കാണ് ഈ കലാപത്തിന്റെ പിന്നിലെന്നും എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി പ്രസ്ഥാവിച്ചു.
പ്രതിഷേധപരിപാടി എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.പി ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസൈന്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. എന്‍.വൈ.സി ജില്ലാ പ്രസിഡണ്ട് യൂസഫ് പുതുപ്പാടി, അബ്ദുല്ല കുമാരനല്ലൂര്‍, കെ.സി ആലി, പി.കെ വാസു, റസാക്ക് നടുവിലെടത്തില്‍, ഡി.ജെ റോയ്, റഹ്‌മത്തുള്ള പറശ്ശേരി, സുബ്രഹ്‌മണ്യന്‍ കുന്തന്‍ തൊടി, തോമസ് കോടഞ്ചേരി, സുധീഷ് വല്ലത്തായി പാറ, അസീസ് കുണ്ടുങ്ങല്‍, നാരായണന്‍ നായര്‍ മണാശ്ശേരി, ചെമ്പന്‍ സലീം, ഷാജഹാന്‍ ചെറുവാടി എന്നിവര്‍ സംസാരിച്ചു.