മലയാള മനോരമ പത്രാധിപരായിരുന്ന കെ.എം മാത്യു അനുസ്മരണം നാളെ

മലയാള മനോരമ പത്രാധിപരായിരുന്ന കെ.എം മാത്യു അനുസ്മരണം നാളെ

കോഴിക്കോട്: ഓര്‍ഗനൈസേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് (ഒ.എസ്.എന്‍.എസ്) സംഘടിപ്പിക്കുന്ന മലയാള മനോരമ പത്രാധിപരായിരുന്ന കെ.എം മാത്യു അനുസ്മരണ സമ്മേളനം നാളെ (ചൊവ്വ) ഉച്ചയ്ക്ക് മൂന്ന് മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.
സമ്മേളനം മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഒ.എസ്.എന്‍.എസ് പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിക്കും. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഡോ: എം.പി പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും.
ചന്ദ്രിക ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ മുഖ്യാതിഥിയാവും. പീപ്പിള്‍സ് റിവ്യൂ പത്രാധിപരും ഒ.എസ്.എന്‍.എസ് രക്ഷാധികാരിയുമായ പി.ടി നിസാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആറ്റക്കോയ പള്ളിക്കണ്ടി, ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ടി.എ സലാം, സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം ആശംസകള്‍ നേരും. ജനറല്‍ സെക്രട്ടറി എം.സത്യജിത്ത്, പണിക്കര്‍ സ്വാഗതവും ട്രഷറര്‍ സംഗീത് ചേവായൂര്‍ നന്ദിയും പറയും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *