കോഴിക്കോട്:ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാക്കിയത് 40 രൂപയാക്കുക, ബംബർ ലോട്ടറി ഒഴികെ മുഴുവൻ ലോട്ടറി ടിക്കറ്റിന്റെയും വില 40 രൂപയാക്കുക, ജിഎസ്ടി 28% എന്നത് 12ശതമാനം ആയി കുറയ്ക്കുക,ഓണത്തിന് ബോണസ് 10000 രൂപയാക്കുക,സമ്മാനങ്ങൾ വർദ്ധിപ്പിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആൾ കേരള ലോട്ടറി ഏജന്റസ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ്സ് (ഐഎൻടിയുസി) ആഗസ്റ്റ് 2ന് നടത്തുന്ന ബന്ദ് വിജയിപ്പിക്കുന്നതിന് വിളംബര ജാഥ നടത്തി. ഐഎൻടിയുസി ജില്ലാ ജന.സെക്രട്ടറി കെ.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് എം.സി.തേമസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, രഞ്ജിത്ത് കണ്ണോത്ത്, കെ.ഉണ്ണികൃഷ്ണൻ, മടപ്പള്ളി മോഹനൻ, ഷാജു പൊൻപാറ, ശിവാനന്ദൻ കൊയിലാണ്ടി, റസാക്ക് പെരുമണ്ണ, പ്രസീത വടകര, ഹരിദാസക്കുറുപ്പ് എലത്തൂർ, പി.നിർമ്മല, പത്മനാഭൻ അമ്പലപ്പടി, വസന്ത.പി.കെ.തുടങ്ങിയവർ നേതൃത്വം നൽകി.