തലശ്ശേരി: ബഹുമുഖപ്രതിഭയും, ഹാസ്യ കലാസാമ്രാട്ടുമായിരുന്ന പെരുന്താറ്റില്‍ ഗോപാലന്റെ ഒന്നാം സ്മൃതിദിനം ആഗസ്ത് 6ന് വിവിധ പരിപാടികളോടെ ആചരിക്കും. 6 ന് കാലത്ത് 9.30 ന് പെരുന്താറ്റില്‍ ഗുരുകൃപ ഹാളില്‍ നടക്കുന്ന സ്മൃതി സംഗമം പ്രൊഫ.ദാസന്‍ പുത്തലത്തിന്റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടനും നര്‍ത്തകനുമായ വിനീത് ഉദ്ഘാടനം ചെയ്യും. പെരുന്താറ്റില്‍ ഗോപാലന്റെ സ്മരണയ്ക്കായുള്ള പ്രഥമ കലാരത്‌ന പുരസ്‌കാരം ടി.കെ.ഡി. മുഴപ്പിലങ്ങാടിന് സമ്മാനിക്കും. ലോക റെക്കോര്‍ഡ് ജേതാവ് ശാര്‍ങ്ധരന്‍ കൂത്തുപറമ്പിനെ ആദരിക്കും. യതീന്ദ്രന്‍ മാസ്റ്റര്‍, രാജേന്ദ്രന്‍ തായാട്ട്, അനില്‍ തിരുവങ്ങാട്, പ്രദീപ് ചൊക്‌ളി എന്നിവര്‍ അനുസ്മരണഭാഷണം നടത്തും.
പെരുന്താറ്റില്‍ ഗോപാലന്റെ ശിഷ്യന്മാര്‍ അവതരിപ്പിക്കുന്ന മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, മറ്റു ഹാസ്യ കലാ പരിപാടികള്‍ അരങ്ങേറും.