ഇ. അഹമ്മദ് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഇ. അഹമ്മദ് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു

തലശ്ശേരി : കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി വക ജില്ലയിലെ അനാഥാലയങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ 15 വിദ്യാര്‍ത്ഥികള്‍ക്ക് അഹമ്മദ് സാഹിബ് അവാര്‍ഡുകള്‍ നല്‍കി. അവാര്‍ഡ് ദാന ചടങ്ങ് കേരള സ്റ്റേറ്റ് ഓര്‍ഫനേജസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ടി.എ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് മൊയ്തു ഹാജി, ഷമീമ ഇസ്ലാഹിയ, കെ.സി അഹമ്മദ്, എസ്.എ.പി സലാം, കെ.കെ അഹമ്മദ് ഹാജി, പി. സുലൈമാന്‍ മാസ്റ്റര്‍, എം. ഫൈസല്‍ ഹാജി, എം.വി ഹുസൈന്‍, മൂസകുട്ടി തച്ചറക്കല്‍, സി. ഇഖ്ബാല്‍, പി. അബ്ദുല്‍ റസാഖ് എഞ്ചിനീയര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ സ്വാഗതവും സെക്രട്ടറി ഡോ: കബീര്‍ ചെറുകുന്ന് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *