ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മാളവ്യ നഗറില്‍ വിദ്യാര്‍ഥിനിയെ ബന്ധുവായ യുവാവ് ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ കമല നെഹ്‌റു കോളേജ് വിദ്യാര്‍ഥിനി നര്‍ഗിസാണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ പ്രതിയായ ഇര്‍ഫാനെ (28) പോലീസ് അറസ്റ്റ് ചെയ്തു. നര്‍ഗിസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇര്‍ഫാന്‍.

മൂന്ന് ദിവസമായി യുവതിയെ കൊലപ്പെടുത്താന്‍ ഇര്‍ഫാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം ഇയാള്‍ തന്നെ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതക സ്ഥലത്ത് നിന്നും ഇരുമ്പ് വടിയും കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള വിവാഹം ബന്ധുക്കള്‍ ആലോചിച്ചിരുന്നുവെങ്കിലും കാര്യമായ ജോലിയില്ലെന്ന് പറഞ്ഞ് നര്‍ഗീസിന്റെ കുടുംബം ആലോചന നിരസിച്ചു. തുടര്‍ന്ന് നര്‍ഗിസ് ഇര്‍ഫാനുമായി അകന്നു. പെണ്‍കുട്ടി തന്നോട് സംസാരിക്കാത്തതും ഫോണില്‍ പ്രതികരിക്കാത്തതും ഇര്‍ഫാനെ അസ്വസ്ഥനാക്കിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് തന്റെ ക്ലാസ് കഴിഞ്ഞ് വരുന്ന നര്‍?ഗിസിനെ മാളവ്യ നഗറിലെ കോളേജിനടുത്തെ പാര്‍ക്കില്‍ ഇര്‍ഫാന്‍ കാത്തിരുന്നു. തുടര്‍ന്ന് സംസാരിക്കാനെന്ന വ്യാജേന ഇയാള്‍ വിദ്യാര്‍ഥിനിയെ സമീപിച്ചു. ആവശ്യം നിരസിച്ചതോടെ ബാഗില്‍ കരുതിയിരുന്ന ഇരുമ്പ് വടിയെടുത്ത് ഇര്‍ഫാന്‍ നര്‍ഗിസിനെ അടിക്കുകയായിരുന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *