റൂറല്‍ ബേങ്ക് ഓഡിറ്റോറിയം കോംപ്ലക്‌സ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

റൂറല്‍ ബേങ്ക് ഓഡിറ്റോറിയം കോംപ്ലക്‌സ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തലശ്ശേരി: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച തലശ്ശേരി കോ.ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് ഓഡിറ്റോറിയം കോംപ്ലക്‌സ്ഉദ്ഘാടനം 29 ന് വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് ബേങ്ക് പ്രസിഡന്റ് പി.ഹരീന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിവിധ സംവിധാനങ്ങള്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കെ.മുരളിധരന്‍ എം.പി, കെ.പി.മോഹനന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 750 പേര്‍ക്ക് ഇരിക്കാവുന്നതും 450 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്നതുമായ എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയവും, ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്. 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഇ. നാരായണന്‍ ബാങ്ക്വറ്റ് ഹാള്‍, അടുക്കള, 100 പേര്‍ക്ക് ഇരിക്കാവുന്നതും, ബോര്‍ഡ് മീറ്റിങ്ങുകള്‍ക്കും, ക്ലാസുകള്‍ക്കും, ജന്‍മദിന ആഘോഷങ്ങള്‍ക്കും, വിവാഹ നിശ്ചയങ്ങള്‍ക്കും അനുയോജ്യമായ മീറാക്കിള്‍ വെന്യുവും ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണെന്ന് ബേങ്ക് പ്രസിഡന്റ് പി.ഹരീന്ദ്രന്‍ പറഞ്ഞു. വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട് . വൈകിട്ട് സംഗീത സായാഹനവും അരങ്ങേറും. എം.വി.ജയരാജന്‍, പി. ജയരാജന്‍, നഗരസഭ അധ്യക്ഷ കെ.എം.ജമുന റാണി, കാരായി രാജന്‍, വാഴയില്‍ ശശി, ടി.അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ വൈ. പ്രസിഡന്റ് സി.വത്സന്‍, ജനറല്‍ മാനേജര്‍ സി.എം.സന്തോഷ് എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *