മാഹി: 15 വര്‍ഷം സര്‍വ്വീസ് നടത്തിയ പി.ആര്‍.ടി.സിയുടെ നാല് ബസ്സുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍, നേരത്തെ അനുവദിച്ച ഒരു ബസ്സിന് പുറമെ മറ്റൊരു ബസ്സ് കൂടി മയ്യഴിയിലെത്തി. ഇത് സംബന്ധിച്ച് മാഹി എം.എല്‍.എ.രമേശ് പറമ്പത്ത് ഗതാഗതാഗത മന്ത്രിയോട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.