തലശ്ശേരി: തിരുവങ്ങാട് ശ്രീ രാമക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്തു. വടക്കെ നടയിലെ റോഡരികില്‍ സ്ഥാപിച്ച ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. പുലര്‍ച്ചെ 2.30 യോടെ മോഷണം നേരില്‍ കണ്ടവരാണ് ക്ഷേത്രം അധികാരികളെ വിവരം അറിയിച്ചത്. ചുവപ്പ് ഷര്‍ട്ടും കറുത്ത പാന്റ്സും ധരിച്ചെത്തിയ ആള് കൈയ്യില്‍ കരുതിയ കമ്പിപ്പാര ഉപയോഗിച്ചാണ് ഭണ്ഡാരം കുത്തി തുറന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ തലശ്ശേരി പോലീസില്‍ പരാതി നല്കി. പോലീസ് എത്തി പരിശോധന നടത്തി.