സുരന്‍ മാഷിന്റെ ഓര്‍മ്മയില്‍ പുസ്തകങ്ങള്‍ കൈമാറി

സുരന്‍ മാഷിന്റെ ഓര്‍മ്മയില്‍ പുസ്തകങ്ങള്‍ കൈമാറി

മാഹി: പ്രമുഖ കലാ സാംസ്‌കാരിക പ്രവര്‍ത്തകനും മാതൃകാദ്ധ്യാപകനുമായിരുന്ന അകാലത്തില്‍ മരണപ്പെട്ട മാഹി പുത്തലത്തെ സുരന്‍ മാഷ് ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി കോടിയേരി സ്മാരക വായനശാലയ്ക്ക് പുസ്തകങ്ങള്‍ കൈമാറി. കവിയൂര്‍ രാജഗോപലന്‍ മാസ്റ്റര്‍ക്ക് പാനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ സിന്ധു മോനാറത്താണ് പുസ്തകങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ വി.എം. രമേശന്‍, ഷീബ രമേശ്, അര്‍ഷിത അടിയേരി, പി.പി. റിയാസ്, വിനയന്‍, വി.കെ രാകേഷ്, കെ.പി വിജയന്‍, സിറോഷ് ലാല്‍, പ്രസീത എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *