കച്ചലമാസ് സഖ്യം വാര്‍ഷികാഘോഷം നടത്തി

കച്ചലമാസ് സഖ്യം വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട്: കുറ്റിച്ചിറ തെക്കുംതലയിലെ പുരാതന തറവാടായ മാളിയേക്കല്‍ (സി.പി.എം) കച്ചലമാസ് സഖ്യം മൂന്നാം വാര്‍ഷികാഘോഷം മറീന റെസിഡന്‍സിയില്‍ വച്ച് നടത്തി. യോഗത്തില്‍ റിട്ട. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കച്ചലമാസ് സഖ്യം പ്രസിഡന്റ് സി.പി.എം സെയ്ഫുദ്ദീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
അബ്രാസ് പ്രാര്‍ഥന നടത്തി. കച്ചലമാസ് സഖ്യം ജനറല്‍ സെക്രട്ടറി റിട്ട. ചന്ദ്രിക ചീഫ് സബ് എഡിറ്റര്‍ സി.പി.എം സയീദ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് മുഖ്യപ്രഭാഷം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുളശ്ശേരി ബഷീര്‍ അഹമ്മദ്, ഇ.വി ആഷിഖ്, സി.പി.എം സുഹറ ടീച്ചര്‍, മാളിയേക്കല്‍ നൗഷാദ്, അനീഷ് പറമ്പത്ത് (ഖത്തര്‍) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജസീല ടീച്ചര്‍ സ്വാഗതവും ജൂല്യ ബഷീര്‍, ജിഷി ബസ്നി നന്ദിയും പറഞ്ഞു.
യോഗാനന്തരം കലാപരിപാടികളും ക്വിസ് മത്സരവും നടത്തി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും മറ്റുമേഖലകളില്‍ മികവ് നേടിയവര്‍ക്ക് സി.പി.എം സെയ്ഫുദ്ദീന്‍ അഹമ്മദ്, പി.എ ലൈല, ജിഷി ബസ്മി, സി.പി.എം ഇജാസ്, മിനു, ആജിഷ്, സി.പി.എം ഷെറിന്‍ ടീച്ചര്‍ എന്നിവര്‍ സമ്മാനവിതരണം നടത്തി. കഥാപരിപാടിക്ക് ഷിഫ റഷീദ് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *