വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഡിസംബർ 17ന് റിലീസ്

കോഴിക്കോട്:എ ജിഎസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിക്കുന്ന വെള്ളാരം കുന്നിലെ വെള്ളിമീനുകൾ ഡിസംബർ 17ന് തിയേറ്ററുകളിലെത്തും. ചുമതലാ ബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും മാതൃത്വത്തെ നിഷ്‌കരുണം അനാഥാലത്തിൽ തള്ളുന്ന സ്വാർത്ഥരായ മക്കൾക്കുള്ള സന്ദേശവും പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരം കുന്നിലെ വെള്ളി മീനുകൾ.
ശാന്തി കൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ.കെ.എസ്,അഞ്ജു നായർ, റോഷ്‌നിമധു, മിഥുൻ, രജീഷ്തുയങ്ങി 30ഓളം പേരാണ് ഇതിലെ അഭിനേതാക്കൾ. ഛായാഗ്രഹണം അജീഷ് മത്തായി,രാജീവ് വിജയ്, എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണ, ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം എം.കെ.അർജുനൻ, റാം മോഹൻ, രാജീവ് ശിവ, ആലാപനം വിധുപ്രതാപ് എന്നിവർ നിർവഹിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *