നടിയെ ആക്രമിച്ച കേസ്; നഷ്ടമായത് തന്റെ ജീവിതമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്; നഷ്ടമായത് തന്റെ ജീവിതമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസ് കാരണം തന്റെ ജീവിതമാണ് നഷ്ടമായതെന്ന് ദിലീപ്. കേസിൽ വിചാരണ നീട്ടാൻ ശ്രമം നടക്കുന്നുവെന്നും ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണു തെറ്റെന്ന് ഹൈക്കോടതി ചോദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി മറുപടി നൽകി. വാദം പൂർത്തിയായിട്ടില്ല.

നടിക്ക് വേണ്ടി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സൗകര്യം കണക്കിലെടുത്തു ഹർജി 31ന് പരിഗണിക്കാൻ മാറ്റി.

Share

Leave a Reply

Your email address will not be published. Required fields are marked *