കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

കണ്ണൂർ: കാലവർഷം അതിതീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്‌ അവധി പ്രഖ്യാപിച്ചു.

അംഗനവാടി, ഐ.സി.എസ്.സി./സി.ബി.എസ്.ഇ. സ്കൂളുകൾ, മദ്രസകൾ എന്നിവയടക്കം ഇന്ന്‌ (25.07.2023) അവധി പ്രഖ്യാപിച്ചതായി വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

അതേസമയം ഔദ്യോഗികമല്ലാത്ത വ്യാജ വാർത്ത കൊടുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *