പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 28ന്

പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 28ന്

വടകര: പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ 28ന് (വെള്ളി) വൈകീട്ട് മൂന്ന് മണിക്ക് വടകര കോ-ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ കെ.എന്‍.എ അമീര്‍ അധ്യക്ഷത വഹിക്കും. വടകര നഗരസഭ വൈസ് ചെയര്‍മാന്‍ പി. സജീവ് കുമാര്‍ ഉപഹാസസമര്‍പ്പണം നടത്തും. പി.പി.എച്ച്.എ സംസ്ഥാന ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ എ. പ്രേമകുമാരി സാമ്പത്തിക സഹായ വിതരണം നടത്തും. ഡോ: ഗ്ലോബല്‍ ബഷീര്‍ (പി.പി.എച്ച്.എ വര്‍ക്കിങ് ചെയര്‍മാന്‍), പി.രജനി (നഗരസഭ കൗണ്‍സിലര്‍), പ്രദീപ് സി.കെ (ബിജു), മമ്മത്‌കോയ എം.കെ (മലപ്പുറം, ജില്ലാ പ്രസിഡന്റ്), സത്താര്‍ ആവിക്കര (കാസര്‍ക്കോട് ജില്ല പ്രസിഡന്റ്), വി. രാമചന്ദ്രന്‍ (കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), സതി പയ്യന്നൂര്‍ (ആശ്രയചാരിറ്റബിള്‍ സൊസൈറ്റി), പി.ടി നിസാര്‍ (ചീഫ് എഡിറ്റര്‍, പീപിള്‍സ് റിവ്യു), പി.ടി.എ മജീദ് (റാഫ് ജില്ല പ്രസിഡന്റ്), ശ്രീകല കോഴിക്കോട്, എം.എം ബിന്ദു, ടി.കെ അസീസ്, നാസര്‍ മീത്തല്‍, പറമ്പത്ത് ദാമോദരന്‍, ഫൈസല്‍ തങ്ങള്‍ (പ്രവാസി കോണ്‍ഗ്രസ്, പ്രസിഡന്റ്), രാജേഷ് കണറ്റിങ്കര, എന്‍.കെ രവി കുറുന്തോടി, റിയാസ് ഉട്ടേരി അരിക്കുളം ആശംസകള്‍ നേരും. സലാം വളപ്പില്‍ നന്ദി പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *