എസ്.ഐ.ഒ കാംപസ് കേഡര്‍ കോണ്‍ഫറന്‍സിന് നാളെ കണ്ണൂരില്‍ തുടക്കം

എസ്.ഐ.ഒ കാംപസ് കേഡര്‍ കോണ്‍ഫറന്‍സിന് നാളെ കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍: Islamic studentdom, imagining new horizons എന്ന തലക്കെട്ട് ഉയര്‍ത്തിപ്പിടിച്ച് എസ്.ഐ.ഒ കേരള സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി സംഘടിപ്പിക്കുന്ന കാംപസ് കേഡര്‍ കോണ്‍ഫറന്‍സിന് നാളെ കണ്ണൂരില്‍ തുടക്കം. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നുമായി അഞ്ഞൂറിലധികം കാംപസ് വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

നാളെ ജൂലായ് 23 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ വെച്ച് നടക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ പി. മുജീബുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി. ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ആക്ടിവിസ്റ്റ് അഡ്വ. അമീന്‍ ഹസ്സന്‍, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍, വാഹിദ് ചുള്ളിപ്പാറ, സാജിദ് നദ്വി, സല്‍മാന്‍ ഫാരിസി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. കലാ ആവിഷ്‌കാരങ്ങളും പരിപാടിയില്‍ ഉണ്ടായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *