ഷെവ. സി.ഇ ചാക്കുണ്ണിയെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ആദരിച്ചു

ഷെവ. സി.ഇ ചാക്കുണ്ണിയെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ആദരിച്ചു

കോഴിക്കോട്: ദീര്‍ഘകാല ഇടപാടുകാരായ മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ടും ദീര്‍ഘകാല ഇടപാടുകാരനുമായ ഷെവ. സി.ഇ. ചാക്കുണ്ണിയെ ഉപഹാരം നല്‍കി ആദരിച്ചു. ബാങ്കിന്റെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന പൗരന്മാരെ അവരുടെ അടുത്തുചെന്ന് ആദരിക്കുന്നതിന്റെ ഭാഗമായാണ് 1968 മുതല്‍ കോഴിക്കോട് മിഠായി തെരുവിലെ ആദ്യ ബ്രാഞ്ചില്‍ നിന്ന് അക്കൗണ്ട് തുടങ്ങിയ ചാക്കുണ്ണിയെ ആദരിക്കുന്നതെന്ന് ചീഫ് മാനേജറും കോഴിക്കോട് ക്ലസ്റ്റര്‍ മേധാവിയുമായ ജസ്റ്റിന്‍ ജോസ് പറഞ്ഞു. കാലാകാലങ്ങളിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരുടെ മാതൃകാപരമായ പ്രവര്‍ത്തനവും സേവനവും ആണ് തന്നെയും കുടുംബത്തെയും അക്കൗണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ തുടരാന്‍ പ്രചോദനമെന്നും പ്രമുഖ ഷെഡ്യൂള്‍ ബാങ്കിന്റെ ആദരവ് കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനവും, ഉത്തരവാദിത്വവും ആണെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സീനിയര്‍ ബ്രാഞ്ച് മാനേജര്‍ വി. വാണി, ഗായത്രി, ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *