തൃശ്ശൂര്‍ വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാന്‍ റോയി സഹായത്തിന് വിളിച്ച സുഹൃത്താണ് സെബി.
ഈ മാസം 14നാണ് റോയിയുടെ റബ്ബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടത്. കഴിഞ്ഞ മാസം 14നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്ന് നേരത്തെ അറസ്റ്റിലായ അഖില്‍ മൊഴി നല്‍കിയിരുന്നു. ഇവര്‍ ആനയുടെ കൊമ്പ് മുറിച്ചെടുത്ത് വില്‍ക്കാനും ശ്രമിച്ചിരുന്നു. അതേസമയം റോയി അറിയാതെയാണ് അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് ആനക്കൊമ്പ് മുറിച്ചത്.