നാദാപുരം: ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് ഹെല്‍ത്ത് സെന്ററിന് സമീപമുള്ള കനാല്‍ റോഡ് പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നു എന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ മാലിന്യ ചാക്കില്‍ നിന്നും ഗ്രേസ് സ്റ്റോര്‍ കല്ലാച്ചി എന്ന സ്ഥാപനത്തിന്റെ ബില്ല് കിട്ടുകയും ഉടമ എം. അബ്ദുല്‍മജീദ് മാലിന്യം തള്ളിയതായി ബോധ്യപ്പെടുകയും ചെയ്തു. അതിനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ 2500 രൂപ സെക്രട്ടറി പിഴയിട്ടു, പിഴ പഞ്ചായത്തില്‍ അടച്ചു. ഫീല്‍ഡ് പരിശോധനയില്‍ താലൂക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. കുഞ്ഞുമുഹമ്മദ് നഴ്‌സ് കെ. ഷൈമ ആശാവര്‍ക്കര്‍ പി. ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.