മാഹി: കോ-ഓപ്പറേറ്റീവ് ഹോസ്പ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ മാഹി ഹോസ്പിറ്റല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്ര പുതിയ കെട്ടിടത്തില്‍ 24 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി ആക്ടിങ് പ്രസിഡണ്ട് വി.എന്‍ വത്സരാജ് അറിയിച്ചു. എല്ലാ ഇംഗ്ലീഷ് മരുന്നുകളും 80% വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനം 24ന് കാലത്ത് 10 മണിക്ക് മാഹി മൈതാനം റോഡില്‍ കാനറാ ബാങ്കിന്റെ മുന്‍വശത്തായി അറീന ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജന്‍ ഔഷധിയുടെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എല്‍.എ നിര്‍വ്വഹിക്കും. പുതുച്ചേരി മുന്‍ ആരോഗ്യമന്ത്രി ഇ.വത്സരാജ് മുഖ്യ അതിഥിയായിരിക്കും. വികസന കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വി ജയദേവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ പി.പി സുരേന്ദ്രന്‍, എന്‍.മോഹനന്‍, ടി.എം സുധാകരന്‍, കാഞ്ചന നാണു സംബന്ധിച്ചു.