സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയില്‍ എടപ്പാടിക്കെതിരെ പുനരന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതിയില്‍ എടപ്പാടിക്കെതിരെ പുനരന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനപാത ടെന്‍ഡര്‍ അഴിമതി ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. കേസില്‍ വിജിലന്‍സിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്ന് തോന്നുന്നില്ലെന്നും ഭരണം മാറിയതു കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി റദ്ദാക്കിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *