ഭോപ്പാല്‍: വന്ദേഭാരത് ട്രെയിനിന് തീപിടിച്ചു. ഭോപ്പാല്‍ – ഡല്‍ഹി വന്ദേ ഭാരത് ട്രെയിനിനാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായത്. കോച്ചിലെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും ഉടന്‍ തന്നെ പുറത്തെത്തിച്ചിട്ടുണ്ട്.
തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിശമനാ സേന സ്ഥലത്തെത്തുകയും, തീ അണക്കുകയുമായിരുന്നു. ഇതോടെ, വന്‍ അപകടമാണ് ഒഴിവായത്. കമലാപതിയില് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറും 30 മിനിറ്റും കൊണ്ട് 701 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് നിസാമുദ്ദീനില്‍ എത്തിച്ചേരുക. ശനിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഇവ സര്‍വീസ് നടത്തുന്നതാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ഭോപ്പാല്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നെന്നും അധികൃതര്‍ അറിയിച്ചു.
#WATCH | Madhya Pradesh | A fire was reported in battery box of one of the coaches in a Vande Bharat Express at Kurwai Kethora station. Fire brigade reached the site and extinguished the fire. All passengers are safe. No injuries reported. The fire is limited to Battery Box Only.… pic.twitter.com/E2s9ED99VH
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 17, 2023