മണിപ്പൂരിൽ പോലീസ് യൂണിഫോമിൽ കലാപകാരികൾ, ജാ​ഗ്രതാനിർദേശവുമായി പോലീസ്

മണിപ്പൂരിൽ പോലീസ് യൂണിഫോമിൽ കലാപകാരികൾ, ജാ​ഗ്രതാനിർദേശവുമായി പോലീസ്

ഇംഫാൽ: മണിപ്പൂരിൽ പോലീസ് കമാൻഡോകളുടെ വേഷത്തിൽ കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി പോലീസ്. കലാപത്തിനിടെ മോഷ്ടിക്കപ്പെട്ട യൂണിഫോമുകളാണ് കലാപകാരികൾ ദുരുപയോ​ഗം ചെയ്യുന്നത്.

മണിപ്പൂർ പൊലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികൾ നീങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇത് മോഷ്ടിക്കപ്പെട്ടവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമാൻഡോ യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സൈനിക വാഹനങ്ങൾ അടക്കം പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കണമെന്നും പൊലീസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *