അനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ (എ.ബി.സി) കേന്ദ്രം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും

അനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ (എ.ബി.സി) കേന്ദ്രം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും

തെരുവുനായ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും മുളന്തുരുത്തി പാമ്പാക്കുട എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും സാമ്പത്തിക സഹകരണത്തോടെ മുളന്തുരുത്തി വെറ്ററിനറി പോളി ക്ലിനിക്കിന്റെ ലഭ്യമായ സ്ഥലത്താണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി നേടിയ എ.ബി.സി സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. 2023 ജൂലൈ 13 വ്യാഴം രാവിലെ 9 മണിക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഹാളില്‍ എം.എല്‍.എ അഡ്വ. അനൂപ് ജേക്കബ് അധ്യക്ഷനായ ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറയുന്ന ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. മറിയാമ്മ തോമസ് പദ്ധതി വിശദീകരണം നടത്തും. കോട്ടയം എം.പി തോമസ് ചാഴിക്കാടന്‍, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയി പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *