പശുക്കളുടെ തീറ്റയായ മെയ്സ് സൈലേജ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു

പശുക്കളുടെ തീറ്റയായ മെയ്സ് സൈലേജ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ മെയ്സ് സൈലേജ് വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവരില്‍ നിന്നും മുദ്ര വച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍ 27/07/2023 പകല്‍ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. ദര്‍ഘാസ് തുക 4,90,000 രൂപ, ഫോമിന്റെ വില 1050+ 18 % ജി.എസ്.ടി, നിരതദ്രവ്യം 12,250 രൂപ. ടെന്‍ഡര്‍ നിബന്ധനകള്‍ക്ക് അനുസരിച്ചു സമര്‍പ്പിക്കപ്പെടുന്ന ദര്‍ഘാസുകള്‍ 27/07/2023 തീയ്യതി ഉച്ചക്ക് 2 മണിക്ക് തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ദര്‍ഘാസ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2732962 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *