കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ലൈം​ഗികാതിക്രമം; കണ്ടക്ടർ പിടിയിൽ

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ലൈം​ഗികാതിക്രമം; കണ്ടക്ടർ പിടിയിൽ

കൊച്ചി: സീറ്റിൽ വിളിച്ചിരുത്തി യുവതിക്കെതിരെ ലൈം​ഗികാതിക്രമം കാണിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിടിയിൽ.. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് ആലുവയിൽ പിടിയിലായത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസ്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. പ്രതിയെ എറണാകുളം ആലുവയിൽവച്ച് പോലീസ് പിടികൂടി.

Share

Leave a Reply

Your email address will not be published. Required fields are marked *