കനത്ത മഴ: പത്തനംതിട്ട നിരണത്ത് പള്ളി ഇടിഞ്ഞുവീണു

കനത്ത മഴ: പത്തനംതിട്ട നിരണത്ത് പള്ളി ഇടിഞ്ഞുവീണു

കനത്ത മഴയില്‍ പത്തനംതിട്ട നിരണത്തുള്ള സി.എസ്.ഐ പള്ളി ഇടിഞ്ഞുവീണു. ഇന്ന് രാവിലെയാണ് സംഭവം. നൂറ് വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്. രാവിലെ പള്ളിയില്‍ ആരുമില്ലാത്ത സമയത്താണ് അപകടം നടന്നത് എന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്. പമ്പാ നദി കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങി. പത്തനംതിട്ട കൊക്കാത്തോട് മരം കടപുഴകി വീണു. വെണ്ണിക്കുളം-കോമളം റോഡില്‍ വെള്ളം കയറി. റാന്നി-തിരുവല്ല റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *