എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു

പൂനൂർ; ദേശീയ തലത്തിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ഹോസ്പിറ്റലുകൾക്കും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾക്കും അവയുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും പരിശോധിച്ച് നൽകുന്ന എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് പൂനൂർ ഡയഗ്‌നോസ്റ്റിക് സെന്ററിന് ലഭിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കെ.അബ്ദുൽ മജീദിന് നൽകി സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു. എം.കെ.രാഘവൻ.എം.പി, എം.എൽ.എമാരായ എം.കെ.മുനീർ, നജീബ് കാന്തപുരം, അഹമ്മദ്കുട്ടി ഉണ്ണികുളം, കാനേഷ് പൂനൂർ സൈഫുദ്ദീൻ വെങ്ങളത്ത് ചടങ്ങിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *