കോഴിക്കോട്; പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുവാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുക, ഓട്ടോ – ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കുക, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ ജോലി സംരക്ഷിക്കുക, ചെറുകിട വാഹന ഉടമകൾക്ക് (ഓണർ കം ഡ്രൈവർ) പെട്രോളും ഡീസലും സബ്‌സിഡി ഇനത്തിൽ വിതരണം ചെയ്യുക, സ്‌കാറ്റേർഡ് വിഭാഗം മോട്ടോർ തൊഴിലാളികളുടെ ക്ഷേമനിധി രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 5ന് കാലത്ത് 10.30ന് ബി.എം.എസ് നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ എം.പി.രാജീവൻ ധർണ്ണ ഉൽഘാടനം ചെയ്യും. ജില്ലാ ഉപാധ്യക്ഷൻ കെ.വി.സെൽവരാജ് അധ്യക്ഷം വഹിക്കും. ബസ്സ് യൂണിയൻ പ്രസിഡണ്ട് പ്രജീഷ് പെരുമണ്ണ സ്വാഗതം പറയും.