ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.പി ജോയിയും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് അനില്‍ കാന്തും ഇന്ന് വിരമിക്കും. പോലീസ് ആസ്ഥാനത്ത് അനില്‍കാന്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും. പുതിയ ചീഫ് സെക്രട്ടറിയായി വി. വേണുവും പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബും ഇന്ന് വൈകുന്നേരം ചുമതലയേറ്റെടുക്കും.
വി.പി ജോയിയുടെയും അനില്‍കാന്തിന്റെയും യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് ദര്‍ബാര്‍ ഹാളിലാണ് ചടങ്ങുകള്‍.