തലശ്ശേരി: ബഹുമുഖപ്രതിഭയും, ഹാസ്യ സാമ്രാട്ടുമായിരുന്ന എരഞ്ഞോളിയിലെ പെരുന്താറ്റില്‍ ഗോപാലന്റെ ഒന്നാം സ്മൃതിദിനം ആഗസ്ത് 6ന് വിവിധ പരിപാടികളോടെ ആചരിക്കും. 6 ന് കാലത്ത് 10 മണിക്ക് നടക്കുന്ന സ്മൃതി സംഗമത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പെരുന്താറ്റില്‍ ഗോപാലന്റെ ശിഷ്യന്മാര്‍ അവതരിപ്പിക്കുന്ന മിമിക്രി, മോണോആക്ട്, കഥാപ്രസംഗം, മറ്റു ഹാസ്യ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും. ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുമുണ്ടാകും. പ്രഗത്ഭരായ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും.
പെരുന്താറ്റില്‍ ശ്രീനാരായണ മഠത്തില്‍ പ്രൊഫസര്‍ ദാസന്‍ പുത്തലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 101 അംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.