കോഴിക്കോട്: ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജോയ് അറക്കല്‍ മെമ്മോറിയല്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കം. ജൂലൈ 2 വരെ മത്സരം നടക്കും.
വി.കെ കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 6 ന് കോര്പ്പറേഷന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ബാഡ്മിന്റന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പി.വി ശ്രീജിത്ത് അധ്യക്ഷത വഹിക്കും. കേരള ബാഡ്മിന്റണ്‍ സ്റ്റേറ്റ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് എ. വത്സലന്‍ മുഖ്യതിഥിയാവും. ജോയിന്റ് സെക്രട്ടറി എ.വി ബിനോയ് സ്വാഗതവും ട്രഷറര്‍ കെ. ഹരികൃഷ്ണന് നന്ദിയും നിര്‍വഹിക്കും.
സീനിയര്‍ പുരുഷ-വനിത അണ്ടര്‍ 11,13,15,17,19,+35,+40,+45,+50,+55,+60,+65,+70, +75 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ആദ്യ രണ്ട് ദിവസം രാവിലെ 9.30 മുതല്‍ രാത്രി 8 വരെ മത്സരം നടക്കും. ജൂലൈ 2 ന് വൈകീട്ട് 6 ന് സമാപന ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിക്കും.