പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡല്‍ഹി സര്‍വകലാശാല. നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദേശം. മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പ് വരുത്താനും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. കറുത്ത വസ്ത്രം പാടില്ല. ചടങ്ങിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് വാഗ്ദാനം.